
മീറത്ത് (ഉത്തർപ്രദേശ്): ഭർത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി ഡ്രമ്മിൽ സിമന്‍റിട്ട് മൂടിയ യുവതിയും കാമകനും മയക്കുമരുന്നിനുവേണ്ടി ജയിലിൽ അലറി വിളിച്ചു. ഉത്തർപ്രദേശിലെ മീറത്തിൽ നാടിനെ നടുക്കിയ കൊലപാതകം ചെയ്ത് പിടിയിലായ ഒരു പെൺകുട്ടിയുടെ അമ്മയായ മുസ്കാൻ രസ്തോഗി എന്ന യുവതിയുടെയും കാമുകൻ സാഹിൽ ശുക്ലയുടെയും അവസ്ഥയാണ് പുറത്തുവന്നത്. ഭർത്താവും മർച്ചന്റ് നേവി ഉദ്യോഗസ്ഥനുമായ സൗരഭ് രജ്പുത്തിനെയാണ് കാമുകനെയും കൂട്ടി മുസ്കാൻ രസ്തോഗി കൊലപ്പെടുത്തിയത്. മകളുടെ ജന്മദിനാഘോഷത്തിനായി ലണ്ടനിൽനിന്നെത്തിയതായിരുന്നു സൗരഭ്.
ബുധനാഴ്ചയാണ് ഇരുവരും മീററ്റ് ജില്ല ജയിലിൽ എത്തിയത്. മുസ്കാൻ വളരെ കുറച്ച് മാത്രമേ ഭക്ഷണം കഴിക്കുന്നുള്ളൂ എന്ന് പൊലീസുകാർ പറഞ്ഞു. പലപ്പോഴും മയക്കുമരുന്ന് കുത്തിവെപ്പുകൾ ആവശ്യപ്പെടുകയാണ്. കാമുകൻ സാഹിലാകട്ടെ കഞ്ചാവ് കിട്ടാത്തതിനാൽ അസ്വസ്ഥനാണ്. ഇതേതുടർന്ന് വ്യത്യസ്ത ബാരക്കിലുള്ള ഇരുവരും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.