പൊ​തു​വി​ട​ത്തി​ൽ മൂ​ത്ര​മൊ​ഴി​ക്കു​ന്ന വീ​ഡി​യോ പ്ര​ച​രി​ച്ചു ; മനംനൊന്ത് യു​വാ​വ് ജീ​വ​നൊ​ടു​ക്കി | suicide death

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഏ​ഴു​പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.
death
Published on

മും​ബൈ: പൊ​തു​വി​ട​ത്തി​ൽ മൂ​ത്ര​മൊ​ഴി​ക്കു​ന്ന വീ​ഡി​യോ സമൂഹമാധ്യമത്തിലൂടെ പ്ര​ച​രി​ച്ചതിൽ മനംനൊന്ത് യു​വാ​വ് ജീ​വ​നൊ​ടു​ക്കി. മ​ഹാ​രാ​ഷ്ട്ര​യി​ലെ ജ​ല്‍​ ന ജി​ല്ല​യി​ലാ​ണ് സം​ഭ​വം നടന്നത്.മ​ഹേ​ഷ് അ​ഡെ(27)​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഏ​ഴു​പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

ബു​ധ​നാ​ഴ്ച​യാ​ണ് മ​ഹേ​ഷ് ത​ന്‍റെ ഗ്രാ​മ​ത്തി​ലെ ഒ​രു കി​ണ​റ്റി​ല്‍ ചാ​ടി ജീ​വ​നൊ​ടു​ക്കി​യ​ത്.മ​ധ്യ മ​ഹാ​രാ​ഷ്ട്ര ജി​ല്ല​യി​ലെ പാ​ര്‍​ത്തൂ​ര്‍ ത​ഹ​സി​ലി​നു കീ​ഴി​ലു​ള്ള ടോ​ക്മ​ല്‍ ത​ണ്ട ഗ്രാ​മ​ത്തി​ലെ താ​മ​സ​ക്കാ​ര​നാ​യി​രു​ന്നു മ​ഹേ​ഷ്.

മ​ഹേ​ഷും സു​ഹൃ​ത്തും പൊ​തു​വി​ട​ത്തി​ല്‍ മൂ​ത്ര​മൊ​ഴി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ അ​ടു​ത്തി​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​രു​ന്നു. മ​ദ്യ​ല​ഹ​രി​യി​ല്‍ ചെ​യ്ത​താ​യി ആ​രോ​പി​ച്ചു​കൊ​ണ്ടാ​ണ് വീ​ഡി​യോ പ്ര​ച​രി​ച്ച​ത്.

ഒ​ട്ടേ​റെ വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്കും ഇ​ത് വ​ഴി​വെ​ച്ചി​രു​ന്നു. ഒ​രു​പാ​ട് ആ​ളു​ക​ൾ ഇ​രു​വ​രെ​യും അ​ധി​ക്ഷേ​പി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെയ്‌തു. തു​ട​ർ​ന്ന് മ​ഹേ​ഷും സു​ഹൃ​ത്തും ക്ഷ​മാ​പ​ണം ന​ട​ത്തി വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. എ​ന്നി​ട്ടും ഭീ​ഷ​ണി തു​ട​ര്‍​ന്നു.മാ​ന​സി​ക സ​മ്മ​ര്‍​ദ്ദ​വും അ​പ​മാ​ന​വും സ​ഹി​ക്കാ​ന്‍ ക​ഴി​യാ​തെ​യാ​ണ് മ​ഹേ​ഷ് അ​ഡെ ജീ​വ​നൊ​ടു​ക്കി​യത്.

Related Stories

No stories found.
Times Kerala
timeskerala.com