
പട്ന : ബീഹാറിലെ മോതിഹാരിയിലെ സുഗൗളി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള റായ്പട്ടി ഭട്ടനിൽ വിവാഹിതയായ ഒരു സ്ത്രീയെ ഭർത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. സംഭവശേഷം ഭർത്താവും ഇയാളുടെ വീട്ടുകാരും ഒളിവിലാണ്. കൊലപാതക വിവരം അറിഞ്ഞ നാട്ടുകാർ ആണ് സംഭവം പോലീസിനെ അറിയിച്ചത്. ഉടൻ തന്നെ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു.
മജൗലിയ പോലീസ് സ്റ്റേഷനിലെ റുലാഹി ഗ്രാമത്തിൽ താമസിക്കുന്ന ബലേസി യാദവിന്റെ മകളാണ് കൊല്ലപ്പെട്ട യുവതി. സുഗൗളി പോലീസ് സ്റ്റേഷനിലെ ഭതൻ റായ്പട്ടിയിൽ താമസിക്കുന്ന വാസുദേവ് യാദവിന്റെ മകൻ ശിവ് യാദവ് ആണ് യുവതിയുടെ ഭർത്താവ്. അതേസമയം, തന്റെ സഹോദരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് യുവതിയുടെ സഹോദരൻ പൊലീസിന് നൽകിയ മൊഴി.
അതേസമയം , സംഭവത്തിൽ അന്വേഷണം ഊര്ജിതമാണെന്നും, പ്രതികൾ ഉടൻ വലയിലാകുമെന്നും പോലീസ് പറഞ്ഞു.