
ലഖ്‌നൗ: ഉത്തർപ്രദേശിലെ സീതാപൂരിൽ ഹൈവേ-30 ൽ ഒരു ട്രക്ക്, കാറിൽ ഇടിച്ച് ഒരു കിലോമീറ്ററോളം വലിച്ചിഴച്ചു(truck). അപകടത്തിൽ രണ്ടുപേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അതേസമയം അപകടത്തിൽപ്പെട്ടവരെ ഇത് വരെയും തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ പോലീസ് ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.