
മഹാരാഷ്ട്ര: ബോയ്‌സർ എം.ഐ.ഡി.സിയിലെ വിരാജ് പ്രൊഫൈൽസ് കേന്ദ്രത്തിലുണ്ടായ അപകടത്തിൽ തൊഴിലാളി കൊല്ലപ്പെട്ടു(tire burst). ട്രക്ക് ടയറിൽ വായു നിറയ്ക്കുന്നതിനിടെ ടയർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ മുജാഹിദ് ഷെയ്ഖ്(30) ആണ് കൊല്ലപ്പെട്ടത്. ശക്തമായ സ്ഫോടനത്തിൽ ചക്രത്തിന്റെ ഭാരമേറിയ ഇരുമ്പ് വളയം ഇളകി മുജാഹിദിന്റെ തലയിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് യുവാവ് തത്ക്ഷണം മരിച്ചതായാണ് വിവരം. സംഭവത്തിൽ ബന്ധുക്കൾ പ്രതിഷേധ പ്രകടനം നടത്തി.