
പട്ന : ബീഹാറിലെ ഖഗാരിയയിൽ വിദ്യാർത്ഥിനിയെ അധ്യാപകൻ ബലാത്‌സംഗം ചെയ്തതായി പരാതി. പ്രതിയായ അധ്യാപകനിൽ നിന്ന് വിദ്യാർത്ഥി ട്യൂഷൻ പഠിച്ചിരുന്നു. പെൺകുട്ടി തന്റെ മുറിയിൽ ഉറങ്ങുകയായിരുന്നു, ഈ സമയത്ത് അധ്യാപകൻ വീട്ടിൽ കയറി ബലാത്സംഗം ചെയ്തു. എന്നാണ് പരാതിയിൽ പറയുന്നത്.
ബെൽദൗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിൽ നിന്നാണ് ഈ വാർത്ത പുറത്ത് വരുന്നത്. നാല് വർഷം മുമ്പ് ഇരയായ വിദ്യാർത്ഥി പ്രതിയായ അധ്യാപകന്റെ വീട്ടിൽ ട്യൂഷനായി പോയിരുന്നതായി പറയപ്പെടുന്നു. അന്നുമുതൽ അധ്യാപകന് വിദ്യാർത്ഥിനിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്തിരുന്നതായും പരാതിയിൽ പറയുന്നു. മെയ് 30 ന് രാത്രി, പ്രതിയായ അധ്യാപകൻ അവസരം കണ്ട് വീട്ടിൽ കയറി മുറിയിൽ ഉറങ്ങുകയായിരുന്ന വിദ്യാർത്ഥിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
പെൺകുട്ടി ബഹളം വച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ മുറിയിലെത്തിയപ്പോൾ പ്രതി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. കുടുംബാംഗങ്ങൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്ന് പ്രതിയായ അധ്യാപകൻ ഓടി രക്ഷപ്പെട്ടു. പോലീസ് സ്റ്റേഷനിൽ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയായ അധ്യാപകനെ അറസ്റ്റ് ചെയ്യാൻ റെയ്ഡ് നടത്തുകയും ചെയ്തു.