
ന്യൂഡൽഹി: കാണാതായ കുട്ടികളെ കണ്ടെത്താൻ പ്രത്യേക ഓൺലൈൻ പോർട്ടൽ വേണമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു(missing children). രാജ്യത്തുടനീളമുള്ള തട്ടിക്കൊണ്ടുപോകൽ, കുട്ടികളെ കടത്തൽ എന്നിവ സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്നതിനായി പോർട്ടൽ കൊണ്ടുവരാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടാണ് കോടതി ആവശ്യപ്പെട്ടത്.
അടുത്ത വാദം കേൾക്കുമ്പോൾ നിർദ്ദേശം അവതരിപ്പിക്കാനും ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ച് മന്ത്രാലയത്തോട് പറഞ്ഞു. ഒരു സംസ്ഥാനത്ത് നിന്ന് കാണാതാകുന്ന കുട്ടിയെ മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടുപോകാൻ കഴിയുമെന്നും അതിനാൽ ഏകോപിത ശ്രമം ആവശ്യമാണെന്നും ബെഞ്ച് നിരീക്ഷിച്ചു.