
മഹാരാഷ്ട്ര: പൂനെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്റെ ബാഗിൽ നിന്ന് ഒരു റിവോൾവറും 5 ലൈവ് വെടിയുണ്ടകളും കണ്ടെത്തി(Pune International Airport). പൂനെ സ്വദേശിയായ ചന്ദ്രകാന്ത് പ്രഭാകർ ബാഗൽ(63)ന്റെ ബാഗിലാണ് ആയുധങ്ങൾ കണ്ടെത്തിയത്.
സെപ്റ്റംബർ 19 നാണ് സംഭവം നടന്നത്. വിമാനത്താവളത്തിലെ ലെവൽ 2 ബിയിൽ ബാഗേജ് പരിശോധനയ്ക്കിടെയാണ് ആയുധങ്ങൾ കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തിയത്. ഇതേ തുടർന്ന് ബാഗലിനെതിരെ വിമന്തൽ പോലീസ് സ്റ്റേഷനിൽ ആയുധ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്‌തു.