
ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിലെ ആഷിയാനയിൽ വി.ഐ. പി റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു(car) . തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. കാറിൽ ഉണ്ടായിരുന്ന ദമ്പതികൾ അത്ഭുതകരമായി രക്ഷപെട്ടു.
വിഭു അഗർവാളും ഗർഭിണിയായ ഭാര്യ സ്വാതിയുമാണ് അത്ഭുതകരമായി രക്ഷപെട്ടത്. ഗർഭിണിയായ സ്വാതിയെ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അപകടം നടന്നത്. അതേസമയം അപകടത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.