നാടിൻറെ പുരോഗതിക്ക് വേണ്ടി ജീവിതം മാറ്റിവെച്ച വ്യക്തി ; വി.​എ​സി​ന്‍റെ വി​യോ​ഗ​ത്തി​ൽ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി |Narendra modi

വി എസ് ആദർശ ധീരതയുള്ള നേതാവായിരുന്നുവെന്ന് പ്ര​ധാ​ന​മ​ന്ത്രി
narendra modi
Published on

ഡൽഹി : മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വി എസ് ആദർശ ധീരതയുള്ള നേതാവായിരുന്നു. കേരളത്തിന്റെ പുരോഗതിക്ക് വേണ്ടിയും പൊതുപ്രവർത്തനത്തിനു വേണ്ടിയും ജീവിതം മാറ്റിവെച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി അനുസ്‌മരിച്ചു.

ഇ​രു​വ​രും മു​ഖ്യ​മ​ന്ത്രി​മാ​രാ​യി​രു​ന്ന കാ​ല​ത്തെ കൂ​ടി​ക്കാ​ഴ്ച​ക​ൾ ഓ​ർ​ത്തെ​ടു​ത്ത് അ​ന്ന​ത്തെ ചി​ത്രം സ​ഹി​ത​മാ​ണ് പ്രധാനമന്ത്രി അനുസ്മരണ കുറിപ്പിൽ രേഖപ്പെടുത്തിയത്.

കേരളത്തിൻ്റെ പ്രിയ നേതാവ് മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ അന്തരിച്ചത് ഇന്ന് വൈകിട്ട് 3.20 ന്. അദ്ദേഹത്തിന്റെ വേർപാടിൽ ആദര സൂചകമായി സംസ്ഥാനത്ത് 3 ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.ജൂലൈ 22 ന് സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ സർക്കാർ കെട്ടിടങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.

Related Stories

No stories found.
Times Kerala
timeskerala.com