‘വേദനിപ്പിക്കുന്ന കാഴ്ച’; കർഷക സമര വേദിയിൽ വിനേഷ് ഫോഗട്ട്

‘വേദനിപ്പിക്കുന്ന കാഴ്ച’; കർഷക സമര വേദിയിൽ വിനേഷ് ഫോഗട്ട്
Published on

ന്യൂഡൽഹി∙ കർഷകരുടെ സമരവേദിയിലെത്തി ഒളിമ്പിക് ഗുസ്തി താരം വിനേഷ് ഫോഗട്ട്. ശംഭു അതിർത്തിയിലെ കർഷകരുടെ സമര വേദിയിലാണ് വിനേഷ് സന്ദർശനം നടത്തിയത്. കർഷകരുടെ സമരം ഇന്ന് 200 ദിവസം പിന്നിടുകയാണ്.

''കഴിഞ്ഞ 200 ദിവസമായി ഇവിടെ കർഷകർ ഇരിക്കുകയാണ്. വല്ലാത്ത വേദനയുണ്ടാക്കുന്ന കാഴ്ചയാണ്. നമ്മുടെ രാജ്യത്തെ പൗരന്മാരാണ് ഇവരെല്ലാവരും. കർഷകരാണ് രാജ്യത്തിന്റെ ചാലകശക്തി. അവരില്ലാതെ ഒന്നും നടക്കില്ല. രാജ്യത്ത് അത്‌ലീറ്റുകൾ പോലും ഉണ്ടാകില്ല. അവർ ഊട്ടിയില്ലെങ്കിൽ മത്സരിക്കാൻ സാധിക്കില്ല. ഇവരെ കേൾക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയാണ്. കഴിഞ്ഞ തവണ അവർ തെറ്റ് അംഗീകരിച്ചതാണ്. നൽകിയ വാക്കുപാലിക്കാൻ തയാറാകണം. ആളുകൾ ഇപ്രകാരം തെരുവിൽ ഇരുന്നാൽ രാജ്യത്തിന് പുരോഗതിയുണ്ടാകില്ല.'' വിനേഷ് പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com