
അനന്ത്പൂർ: സ്കൂളിലെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന തിളച്ച പാൽ പാത്രത്തിൽ വീണ് ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം(girl dies). അനന്ത്പൂർ ജില്ലയിലെ ബുക്കരായസമുദ്രം ഗ്രാമത്തിലെ അംബേദ്കർ ഗുരുകുല സ്കൂളിലാണ് സംഭവം നടന്നത്.
ഈ സ്കൂളിലെ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന അമ്മയോടൊപ്പം സ്കൂളിലെത്തിയ കുട്ടി അടുക്കളയിൽ ഇരിക്കവെയാണ് സംഭവം നടന്നത്. വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നതിനായി തയ്യാറാക്കിയ ചൂടുള്ള പാൽ തണുപ്പിക്കുന്നതിനായി സീലിംഗ് ഫാനിനു കീഴിൽ സൂക്ഷിച്ചിരുന്ന സമയം പൂച്ചയെ പിന്തുടർന്ന് എത്തിയ കുട്ടി കാൽവഴുതി അതിലേക്ക് വീഴുകയിരുന്നു.
ശരീരമാസകലം ഗുരുതരമായ പൊള്ളലേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.