
ബെംഗളൂരു: ബെംഗളൂരുവില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നുവീണു. പതിനേഴ് തൊഴിലാളികള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഈസ്റ്റ് ബെംഗളൂരുവിലെ ഹൊറമാവ് അഗാരയിലാണ് അപകടമുണ്ടായ കെട്ടിടം സ്ഥിതി ചെയ്യുന്നത്.
ആറ് നിലയുള്ള കെട്ടിടമാണ് തകര്‍ന്നുവീണത്. രക്ഷാപ്രവര്‍ത്തരും പോലീസും സംഭവസ്ഥലത്ത് വന്നിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. മൂന്ന് പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം.