വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ര്‍ ട്രെ​യി​നു​ക​ള്‍ ഉ​ട​ൻ ട്രാ​ക്കി​ൽ എ​ത്തി​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യി റെ​യി​ൽ​വേ | vande bharat express

വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ര്‍ ട്രെ​യി​നു​ക​ള്‍ ഉ​ട​ൻ ട്രാ​ക്കി​ൽ എ​ത്തി​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യി റെ​യി​ൽ​വേ | vande bharat express
Published on

ന്യൂ​ഡ​ൽ​ഹി: വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ര്‍ ട്രെ​യി​നു​ക​ള്‍ ഉ​ട​ൻ ട്രാ​ക്കി​ൽ എ​ത്തി​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യി റെ​യി​ൽ​വേ. അ​ടു​ത്ത വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ പ​ത്ത് വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നു​ക​ൾ നി​ര​ത്തി​ല​റ​ക്കു​മെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു. ആ​ദ്യ​ത്തെ വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ര്‍ 2025ല്‍ ​ത​ന്നെ സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​മെ​ന്ന് റെ​യി​ല്‍​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് പ​റ​ഞ്ഞി​രു​ന്നു. ര​ണ്ട് മാ​സ​ത്തെ പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​ന് ശേ​ഷ​മാ​കും ഈ ​ട്രെ​യി​ന്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ക. (vande bharat express)

അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ട് കൂ​ടി​യ ട്രെ​യി​ന്‍ ഭാ​ര​ത് എ​ര്‍​ത്ത് മൂ​വേ​ഴ്‌​സ് ലി​മി​റ്റ​ഡ് എ​ന്ന​റി​യ​പ്പെ​ടു​ന്ന പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ബി​ഇ​എം​എ​ല്‍ ആ​ണ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.11 ത്രീ ​ട​യ​ര്‍ എ​സി കോ​ച്ചു​ക​ള്‍, 4 ടു ​ട​യ​ര്‍ എ​സി കോ​ച്ചു​ക​ള്‍, ഒ​രു ഫ​സ്റ്റ് ക്ലാ​സ് കോ​ച്ച് എ​ന്നി​ങ്ങ​നെ മൊ​ത്തം 823 യാ​ത്ര​ക്കാ​രെ ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ശേ​ഷി​യു​ള്ള​താ​ണ് വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ര്‍ ട്രെ​യി​നു​ക​ള്‍.

Related Stories

No stories found.
Times Kerala
timeskerala.com