
ബീഹാർ : ബിഹാറിലെ ഛപ്രയിലെ കോപ പോലീസ് സ്റ്റേഷൻ പരിധിയിലെ പൊൻഷിയ ഗ്രാമത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംത്തിന് ഇരയാക്കിയതായി റിപ്പോർട്ട്.കോപ പോലീസ് സ്റ്റേഷൻ പരിധിയിലെ പൊൻഷിയ ഗ്രാമത്തിലെ പൂന്തോട്ടത്തിലേക്ക് ബുധനാഴ്ച വൈകുന്നേരം പോയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അതേ ഗ്രാമത്തിലെ നാല് യുവാക്കൾ ബലമായി ബലാത്സംഗം ചെയ്തതായാണ് റിപ്പോർട്ട്. കുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അടിയന്തര നടപടി സ്വീകരിച്ചതായി കോപ പോലീസ് സ്റ്റേഷൻ മേധാവി പിന്റു കുമാർ പറഞ്ഞു. ഇരയെ ഒരു വനിതാ കോൺസ്റ്റബിളിനൊപ്പം വൈദ്യപരിശോധനയ്ക്കായി ഛപ്ര സദർ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികൾക്കായി പോലീസ് റെയ്ഡ് ആരംഭിച്ചിട്ടുണ്ട്, കേസ് സമഗ്രമായി അന്വേഷിക്കുന്നുണ്ട്.