
ജമ്മു കശ്മീരിലെ ഒരു മൗലവി തന്നെ റാം റാം പറഞ്ഞ് അഭിവാദ്യം ചെയ്തതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജമ്മു കശ്മീരിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായി പോയപ്പോഴായിരുന്നു ഇങ്ങനെയൊരു അനുഭവമുണ്ടായതെന്നും ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിന്റെ ഗുണഫലമാണെന്നും ആദിത്യനാഥ് അവകാശപ്പെട്ടു.
ഒരുസമയത്ത് ഇന്ത്യയെ അധിക്ഷേപിക്കുകയും പരമാധികാരത്തെ വെല്ലുവിളിക്കുകയും ചെയ്തവർ ഇന്ന് 'റാം റാം' എന്ന് പറയുന്നു. ഓർക്കുക, ഇന്ത്യ ഇനിയും ശക്തമാകും. ബിജെപി കൂടുതൽ ശക്തമാകും. ഒരു ദിവസം, അവർ രാജ്യത്തിൻ്റെ തെരുവുകളിൽ ഹരേ രാമ ഹരേ കൃഷ്ണ എന്ന് ജപിക്കുന്നത് കാണാമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.