

ഇന്ന് ഏപ്രിൽ 14, ഇന്ത്യൻ ഭരണഘടനയുടെ ശില്പി ഡോ. ബി.ആര്‍. അംബേദ്കറുടെ (B R Ambedkar) 134 ജന്മ ദിനം. ഡോ. ബി.ആര്‍. അംബേദ്കർ എന്നത് വെറും ഒരു പേരല്ല, മറിച്ച് അസമത്വങ്ങളോടും ജാതിയെ വേർതിരുവകൾക്കും എതിരെ പൊരുതി ജയിച്ച മനുഷ്യൻ. ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനയുടെ ശില്പി. 1891 ഏപ്രിൽ 14നാണ് മധ്യപ്രദേശിലെ മൗസ്ഥാനിയിലുള്ള ഒരു മഹാർ ദളിത് കുടുംബത്തിൽ ഭീംറാവു റാംജി അംബേദ്കർ (Bhimrao Ramji Ambedkar) ജനിച്ചത്. ഇന്ത്യയിൽ ജാതിയത വേരുറപ്പിച്ച കാലത്തായിരുന്നു അംബേദ്കരുടെ ജനനം. സാമൂഹിക പരിഷ്‌കർത്താവ്, വിദ്യാഭ്യാസ സാമ്പത്തിക വിദഗ്ദ്ധൻ എന്നിങ്ങനെ നിരവധിയാണ് അംബേദ്കറുടെ വിശേഷണങ്ങൾ. ഒന്നിൽ മാത്രം ഒതുങ്ങാതെ സമൂഹത്തിന്റെ എല്ലാ മേഖലയിലും തന്റെ കരുത്ത് തെളിയിച്ച ബഹുമുഖ പ്രതിഭ. അതായിരുന്നു അംബേദ്കർ.
ഒരു ദളിത് കുടുംബത്തിൽ ജനിച്ചത് കൊണ്ട് തന്നെ അംബേദ്കറുടെ ജീവിത പാതകൾ തീർത്തും ദുഷ്കരമായിരുന്നു. പഠനത്തിൽ മികവ് പുലർത്തിയിട്ട് പോലും ജാതിയുടെ തലക്കെട്ടിൽ പലപ്പോഴും പിന്തള്ളപ്പെട്ട ബാല്യം. അധ്യാപകർ പോലും അകറ്റി നിർത്തി ആ കുഞ്ഞിനെ. സ്കൂളിലെ ക്ലാസ്സിൽ ഇരിക്കുവാനായി പ്രതേക ഇരിപ്പിടം. ചാക്കും കൈയിൽ ഏന്തിയാണ് അംബേദ്കർ പലപ്പോഴും സ്കൂളിൽ പോയിരുന്നത്. ജാതിയുടെ പേരിൽ പലപ്പോരും പലരും ആ ബാലനെ ആട്ടിപായിച്ചിരുന്നു. സ്കൂളിൽ വെള്ളം കുടിക്കണം എങ്കിൽ പോലും ജാതിയുടെ ലംഘനങ്ങൾ, വെള്ളം കൈകൾ കൊണ്ട് കോരി കുടിക്കാൻ പാടില്ല, താഴ്ന്ന ജാതിക്കാരൻ ആയത്കൊണ്ട് പീയൂൺ വെള്ളം ഒഴിച്ച് കൊടുത്താൽ മാത്രമേ വെള്ളം കുടികുടാൻ സാധിക്കൂ. ഇനി ഒരു ദിവസം പീയൂൺ സ്കൂളിൽ ഇല്ലെങ്കിൽ, അന്ന് തൊണ്ടവരണ്ട് ദിവസം തള്ളി നിക്കേണ്ടി വരും.
ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിൽ സുബേദാറായിരുന്ന രാംജി മാലോജി സക്പാലിന്റെയും (Ramji Maloji Sakpal) ഭീമാഭായ് സക്പാലിന്റെയും പതിനാലാമത്തെയും അവസാനത്തെയും കുഞ്ഞായിരുന്നു അംബേദ്കർ. എന്നാൽ ഈ പതിനാലു കുഞ്ഞുങ്ങളിൽ അംബേദ്കർ ഉൾപ്പെടെ അഞ്ചു പേർ മാത്രമാണ് ജീവത്തിന്റെ തുടിപ്പ് നിലനിർത്തിയിരുന്നത്. മധ്യപ്രദേശിലെ മൗ പട്ടണത്തിലെ സൈനിക കന്റോൺമെന്റിലായിരുന്നു ഭീംറാവു റാംജി അംബേദ്കർ എന്ന ഭീമിന്റെ ജനനം. അച്ഛൻ സൈന്യത്തിൽ നിന്നും വിരമിച്ചതോടെ കുടുംബം സതാര ജില്ലയിലേക്ക് താമസം മാറി. പക്ഷെ ഈ മാറ്റത്തിന് പിന്നാലെ ഭീമാഭായി മരണമടയുന്നു. തന്റെ ഭാര്യയുടെ വിയോഗം സക്പാലിനെ അകെ തളർത്തിയിരുന്നു. അതോടെ കുഞ്ഞുങ്ങളെ നോക്കി വളർത്തിയത് സക്പാലിന്റെ സഹോദരിയായിരുന്നു.
ബാല്യം മുതലേ നേരിട്ട് ജാതി വിവേചനവും അനീതിയും ഇല്ലായിമ ചെയുവാൻ വിദ്യാഭ്യാസത്തെ കൊണ്ട് മാത്രേമേ കഴിയൂ എന്ന തിരിച്ചറിവാണ് പിൽകാലത്ത് ലോകം കണ്ട അംബേദ്കർ എന്ന നേതാവിന്റെ വളർച്ചയ്ക്ക് കാരണമായി തീർന്നത്. 1897 ൽ, ഏറെ പ്രയാസപ്പെട്ട് ബോംബയിലെ എൽഫിൻസ്റ്റൺ ഹൈസ്കൂളിൽ അംബേദ്കർ ചേർന്നത്. ഇതേ കാലയളവിലാണ്അംബേദ്കറും കുടുംബവും ബോംബെയിലേക്ക് താമസം മാറുന്നത്. അവിടെ ഒറ്റമുറി വീട്ടിലായിരുന്നു ആ കുടുംബത്തിന്റെ താമസം. 1906, അംബേദ്കറിന് പതിനഞ്ചു വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ഒൻപത് വയസ്സുകാരിയായ രാമഭായയുമായി വിവാഹിതനാകുന്നു. തൊട്ട് അടുത്ത വർഷം അദ്ദേഹം മെട്രിക്കുലേഷൻ പരീക്ഷ പാസായി. അന്ന് അനുമോദിക്കുവാൻ എത്തിയ എഴുത്തുകാരൻ ദാദാ കേലുസ്‌കർ അംബേദ്കറിന് ബുദ്ധന്റെ ജീവചരിത്രം സമ്മാനിക്കുന്നു. ഡോ. ബി.ആര്‍. അംബേദ്കർ എന്ന മഹാന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവ് ആ പുസ്തകമായിരുന്നു. 1912 ആയപ്പോഴേക്കും ബോംബെ സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും പൊളിറ്റിക്കൽ സയൻസിലും ബിരുദം നേടി. അധികം വൈക്കത്തെ ബറോഡ സൈന്യത്തിൽ ലെഫ്റ്റനന്റായി ജോലിയിൽ പ്രവേശിച്ചു. എന്നാൽ പിതാവ് സക്പാൽ മകന്റെ ഈ ജോലിയിൽ ഒട്ടും തൃപ്തനല്ലായിരുന്നു. തുടർന്ന് അച്ഛന്റെ മരണത്തോടെ അംബേദ്കർ ആ ജോലി രാജിവച്ചു.
ദളിതർക്കും ക്ഷേത്ര പ്രവേശനം വേണം എന്നുള്ള അംബേദ്കരുടെ ആഹ്വാനം കാട്ടുതീ പോലെ കത്തിപടർന്നു. 1913-ൽ, 22 വയസ്സുള്ളപ്പോൾ, അമേരിക്കയിലെ കൊളംബിയ സർവകലാശാലയിൽ എംഎയും, പിഎച്ച്ഡിയും കരസ്ഥമാക്കി. അമേരിക്കയിലെ പഠനകാലത്താണ് വിപ്ലവത്തിന്റെ തീനാളങ്ങൾ അംബേദ്കറിൽ പിറവികൊള്ളുന്നത്. പഠനം പൂർത്തിയാക്കിയ ശേഷം തിരികെ എത്തിയ അംബേദ്കർ ബറോഡ രാജാവിന്റെ സൈനിക സെഗ്മെന്റിൽ ചേർന്നു. ബറോഡ രാജകുമാരനിൽ നിന്ന് അംബേദ്കർ വിദ്യാഭ്യാസം നേടിയതിനാൽ , അദ്ദേഹം അവിടെ സേവനം ചെയ്യാൻ ബാധ്യസ്ഥനായിരുന്നു. എന്നാൽ നിരന്തരമുള്ള ജാതിയ അധിക്ഷേപങ്ങൾക്ക് ഒടുവിൽ ആ ജോലി അംബേദ്കർ രാജിവയ്ക്കുന്നു. അതോടെ ജാതിയുടെ പേരിൽ അന്ന് വരെ നിലനിന്നു പോന്ന എല്ലാ അനീതികളും താൻ തച്ചുടയ്ക്കും എന്ന പ്രതിജ്ഞയോടെയാണ് അന്ന് അവിടെ നിന്നും അംബേദ്കർ പടിയിറങ്ങുന്നത്. തന്റെ കുടുംബത്തിന് ഉപജീവനമാർഗം കണ്ടെത്താൻ വേണ്ടി ഒരു സ്വകാര്യ ട്യൂട്ടറായും അക്കൗണ്ടന്റായും അദ്ദേഹം ജോലി ചെയ്തു. സ്വന്തം നിലയിൽ ഒരു നിക്ഷേപ കൺസൾട്ടിംഗ് ബിസിനസ്സ് സ്ഥാപിച്ചു. എന്നാൽ അതിനു അധികം ആയുസുണ്ടായിരുന്നില്ല. തകർക്കുവാൻ ശ്രമിച്ചവർക്ക് മുന്നിൽ തളരാതെ ആ മനുഷ്യൻ പൊരുതി. ഒന്നിന് പിറകെ ഒന്നായി അദ്ദേഹത്തെ തേടി നേട്ടങ്ങൾ എത്തി.
കോളമ്പിയൻ സർവകലാശാല എൽഎൽബി നൽകി ആദരിച്ചു. ബോംബെ ഹൈകോടതിയിൽ നിയമ ജീവിതം ആരംഭിച്ചതോടെ അദ്ദേഹം സാമൂഹിക പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമായി. 1926 ൽ ബോംബെ നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. വെള്ളത്തിന് മേൽ ഉന്നതർ ചുമതിയ അയിത്തങ്ങൾക്ക് എതിരെ ശബ്‍ദമായ മഹത് സത്യാഗ്രഹം ദളിത് മുന്നേറ്റങ്ങളുടെ തുടക്കമായി. 1928 ൽ ബോംബെ ലോ കോളേജിൽ പ്രൊഫസറായി നിയമിതാനായി. 1936 ൽ ഇൻഡിപെൻഡന്റ് ലേബർ പാർട്ടി രൂപീകരിക്കുന്നു. 1942 ൽ വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൌൺസിൽ അംഗമായി. 1946 ൽ ഭരണഘടനാ അസംബ്ലിയുടെ അംഗമായ, അധികം വൈക്കത്തെ ചെയർമാനും. 1947 നൂറ്റാണ്ടുകളുടെ ബ്രിട്ടീഷ് ഭരണത്തിന് ഒടുവിൽ സ്വതന്ത്രാനന്തര ഇന്ത്യയുടെ നെഹ്‌റു മന്ത്രി സഭയിൽ നിയമ മന്ത്രിയായി ചുമതലയേറ്റു. അങ്ങനെ ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനയുടെ ശില്പിയായ.
നെഹ്റുവുമായുള്ള ചില അഭിപ്രായഭിന്നതെയെ തുടർന്ന് 1951 ൽ മന്ത്രി സ്ഥാനം ഒഴിഞ്ഞു. ശേഷം, ബോംബെയിൽ നിന്നും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അംബേദ്കറുടെ ശ്രമഫലത്തിന് ഒടുവിൽ 1955 ൽ അയിത്തത്തെ കുറ്റകൃത്യമാക്കി പാർലമെന്റ്. അന്ന് വരെ ജാതിയുടെ പേരിൽ മാറ്റിനിർത്തപ്പെട്ട ഒരു ബാലന്റെ വിജയമായിരുന്നു അത്. ജാതിവ്യവസ്ഥയാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം എന്നും ഇതിന്റെ തകര്‍ച്ചകൂടാതെ ദളിതരുടെയും താഴേ തട്ടിലുള്ളവരുടെയും ഉന്നമനം സാധ്യമാകില്ലെന്ന് ഉറച്ചു വിശ്വസിച്ച അംബേദ്കർ അന്ന് വരെ ഇന്ത്യയെ അടക്കിവാണ ജാതിയെ വ്യവസ്ഥകളെ തച്ചുടച്ചു. ഹിന്ദുമതത്തിലെ ദുരാചാരങ്ങളില്‍ മനം മടുത്ത അംബേദ്കര്‍ 1956-ല്‍ രണ്ടു ലക്ഷം ദളിതരോടൊപ്പം ബുദ്ധമതം സ്വീകരിക്കുകയുണ്ടായി. 1956-ഡിസംബര്‍ ആറിന് അദ്ദേഹം അന്തരിച്ചു.