
ന്യൂഡൽഹി: ഡൽഹിയിലെ ബാബ ഹരിദാസ് നഗറിൽ കൊലപാതക കുറ്റത്തിന് സഹോദരന്മാർ അറസ്റ്റിൽ(murder). നജഫ്ഗഡിലെ ദിൻപൂർ ഗ്രാമത്തിൽ താമസിക്കുന്ന രഞ്ജിത് യാദവ്, സഹോദരൻ രാമു യാദവ് എന്നിവരാണ് അറസ്റ്റിലായത്.
ബാബ ഹരിദാസ് നഗർ സ്വദേശി ഗംഗാ റായി(36)യാണ് കൊല്ലപ്പെട്ടത്. ഗംഗാ റായി സഹോദരന്മാരുടെ പക്കൽ നിന്നും 40,000 രൂപയുടെ വായ്പ എടുത്തിരുന്നു. എന്നാൽ ഇത് തിരിച്ചടയ്ക്കാതെ വന്നതോടെ ഗംഗാ റായിയെ ഇരുവരും ചേർന്ന് അടിച്ചു കൊല്ലുകയായിരുന്നു. സംഭവത്തിൽ തുടരന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.