
പുരി: പുരിയിലെ ചക്രതീർത്ഥ റോഡിലെ ഹോട്ടലിൽ നിന്ന് സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹങ്ങൾ കണ്ടെത്തി(suicide). ഇരുവരുടെയും മൃതദേഹം മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ഇവർ പശ്ചിമ ബംഗാൾ സ്വദേശികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് വിലയിരുത്തൽ. അതേസമയം മരണ കാരണം വ്യക്തമല്ലെന്നും മരണത്തിന് പിന്നിൽ സംശയാസ്പദമായ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.