അനിൽ അംബാനിക്ക് കനത്ത തിരിച്ചടി: ED കണ്ടു കെട്ടിയത് ധീരുഭായ് അംബാനി നോളജ് സിറ്റി ഉൾപ്പെടെ 7500 കോടിയുടെ സ്വത്തുക്കൾ | ED

നടപടി കമ്പനിയുടെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നാണ് റിലയൻസ് ഗ്രൂപ്പ് പ്രസ്താവനയിലൂടെ അറിയിച്ചത്.
A major setback for Anil Ambani, ED attaches assets worth Rs 7500 crore
Published on

മുംബൈ: 17,000 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് റിലയൻസ് ഗ്രൂപ്പ് മുൻ ചെയർമാൻ അനിൽ അംബാനിയുമായി ബന്ധപ്പെട്ട ആകെ 7,500 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടി. ഇ.ഡിയുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നിർണായകമായ ഈ നടപടി.(A major setback for Anil Ambani, ED attaches assets worth Rs 7500 crore)

കണ്ടുകെട്ടിയവയിൽ 4,500 കോടി രൂപയോളം വിലമതിക്കുന്ന ധീരുഭായ് അംബാനി നോളജ് സിറ്റിയും ഉൾപ്പെടുന്നു. രാജ്യത്തെ 40 ഇടങ്ങളിലെ വസ്തുവകകളാണ് ഇ.ഡി. കണ്ടുകെട്ടിയത്. ഡൽഹി, നോയിഡ, ഗാസിയാബാദ്, മുംബൈ, പൂനെ, താനെ, ഹൈദരാബാദ്, ചെന്നൈ, കാഞ്ചീപുരം, ഈസ്റ്റ് ഗോദാവരി തുടങ്ങിയ സ്ഥലങ്ങളിലെ വസ്തുവകകൾ കണ്ടുകെട്ടിയിട്ടുണ്ട്.

മുംബൈ ബാന്ദ്രയിലെ അനിൽ അംബാനിയുടെ പാലി ഹിൽ ഹൗസും കണ്ടുകെട്ടിയ സ്വത്തുക്കളിൽ ഉൾപ്പെടുന്നു. സ്വത്ത് കണ്ടുകെട്ടലുമായി ബന്ധപ്പെട്ടുള്ള നടപടികളിൽ റിലയൻസ് ഗ്രൂപ്പ് പ്രതികരണവുമായി രംഗത്തെത്തി. അന്വേഷണ ഏജൻസിയുടെ നടപടി കമ്പനിയുടെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നാണ് റിലയൻസ് ഗ്രൂപ്പ് പ്രസ്താവനയിലൂടെ അറിയിച്ചത്.

ആർ.കോം ആറ് വർഷത്തിലേറെയായി കോർപ്പറേറ്റ് ഇൻസോൾവൻസി പരിഹാര പ്രക്രിയയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും പ്രസ്താവനയിൽ പറയുന്നു. അനിൽ അംബാനിയുടെ വായ്പാ അക്കൗണ്ടുകൾ 'ഫ്രോഡാ'യി പ്രഖ്യാപിച്ചു

നേരത്തെ റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെയും (ആർ.കോം) ഡയറക്ടറുമായിരുന്ന അനിൽ അംബാനിയുടേയും ലോൺ അക്കൗണ്ടുകൾ ബാങ്ക് ഓഫ് ബറോഡ 'വഞ്ചനാ അഥവാ ഫ്രോഡ്' വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നു. റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് പാപ്പരത്ത നടപടികളിലേക്ക് കടക്കുന്നതിന് മുൻപ് എടുത്തിട്ടുള്ള ലോണുകളാണ് വഞ്ചനാ ഗണത്തിൽ ഉൾപ്പെടുത്തിയത്.

നിലവിൽ പാപ്പരത്ത നടപടിയിലുള്ള ആർ.കോം, ഈ വായ്പകൾ ഇൻസോൾവൻസി നടപടികൾക്ക് മുമ്പുള്ള കാലയളവുമായി ബന്ധപ്പെട്ടതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇവ പരിഹരിക്കപ്പെടേണ്ടത് കടം വീട്ടുന്നതിലൂടെയോ മറ്റ് ധാരണകളോ വഴിയോ ആയിരിക്കുമെന്നും കമ്പനി നിലപാട് വിശദമാക്കിയിരുന്നു. നിലവിൽ ആർ.കോമിന്റെ നിയന്ത്രണം റിസല്യൂഷൻ പ്രൊഫഷണൽ അനീഷ് നിരഞ്ജൻ നാനാവട്ടിക്കാണ്. അനിൽ അംബാനി സ്ഥാപനത്തിന്റെ ഡയറക്ടർ പദവിയിൽ നിന്ന് മാറ്റപ്പെട്ടിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com