മധ്യപ്രദേശ്: ഭോപ്പാലിൽ കോ-ഇ-ഫിസയിൽ വീട്ടുജോലിക്കാരി സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചു(gold stole). 6 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളാണ് സ്ത്രീ മോഷ്ടിച്ചത്. സംഭവത്തിൽ യാസിർ അഹമ്മദിന്റെ വസതിയിൽ മോഷണം നടത്തിയതിന് തന്യ ഭാർഗവ എന്ന സ്ത്രീയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മോഷണ ശേഷം സ്വർണം ഇവർ നാഗ്പൂർ സ്വദേശിയും കാമുകനുമായ ആഷീഷ് തോറന്റെ വീട്ടിൽ ഒളിപ്പിക്കുകയായിരുന്നു. എന്നാൽ വീട്ടുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് പോലീസ് വീട്ടുജോലിക്കാരിയെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ വീട്ടുജോലിക്കാരി കുറ്റം സമ്മതിക്കുകയായിരുന്നു.