
ലഖ്‌നൗ: ബൽറാംപൂരിൽ പച്ച്പേഡ്വയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ രോഗിയായ സ്ത്രീയെ ബലാത്സംഗം ചെയ്ത് ആശുപത്രി ജീവനക്കാരൻ(rape). സംഭവത്തിൽ പച്ച്പേദ്വ ഭൈസാഹ്വയിലെ മധ്യനഗർ സ്വദേശി യോഗേഷ് പാണ്ഡെയെ പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 25 ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രദേശവാസിയായ സ്ത്രീയെ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പുലർച്ചെ 4 മണിയോടെ, നഴ്‌സിംഗ് സ്റ്റാഫായി ജോലി ചെയ്യുന്ന യോഗേഷ്, അവർക്ക് മയക്കുമരുന്ന് കുത്തിവച്ച് ബോധരഹിതയാക്കി. ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു.
എന്നാൽ സ്ത്രീ ഇതിനിടയിൽ ഉണർന്നതോടെ ബഹളം വയ്ക്കാൻ തുടങ്ങി. ഇതോടെ യോഗേഷ് ഓടി രക്ഷപ്പെട്ടു. സ്ത്രീയുടെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. ശേഷം രഹസ്യ വിവരത്തെ തുടർന്ന് ഭത്തർ പാലത്തിന് സമീപം വെച്ചാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.