
ബീഹാർ: സഹോദരനൊപ്പം പോകുകയായിരുന്ന യുവതിയെ ബലാത്‌സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. മോത്തിഹാരിയിലെ ബഞ്ചാരിയ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സുഗൗളി പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയാണ് പീഡനത്തിന് ഇരയായായത്.
സഹോദരനോടൊപ്പം ബൈക്കിൽ മോത്തിഹാരിയിലേക്ക് പോകുകയായിരുന്ന യുവതി, ബഞ്ചാരിയ പോലീസ് സ്റ്റേഷൻ പരിധിയിലെ സിസ്വാനിയയ്ക്ക് സമീപം മലമൂത്ര വിസർജ്ജനത്തിനായി ബൈക്കിൽ നിന്നും ഇറങ്ങി.കുറച്ചു ദൂരം പോയപ്പോൾ, പ്രതി സക്കീൽ അക്തർ പിന്നാലെ എത്തി യുവതിയെ പിടികൂടി. വഴിയിൽ വെച്ച് വായ മൂടിക്കെട്ടി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.പെൺകുട്ടിയുടെ നിലവിളി കേട്ട് ചുറ്റുമുള്ള ആളുകളും അവളുടെ സഹോദരനും ഓടിയെത്തി പ്രതിയിൽ നിന്ന് അവളെ രക്ഷിച്ചു. അപ്പോഴേക്കും ഒരു വലിയ ജനക്കൂട്ടം അവിടെ തടിച്ചുകൂടി പ്രതിയെ മർദ്ദിക്കാൻ തുടങ്ങി.
സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം, പ്രതിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.