
ബീഹാർ : ബിഹാറിലെ, മധുബാനി ജില്ലയിലെ സാക്രി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിൽ 17 വയസ്സുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. ഗ്രാമത്തിലെ മൂന്ന് യുവാക്കൾ ചേർന്നാണ് പെൺകുട്ടിയെ ക്രൂര പീഡനത്തിന് ഇരയാക്കിയത്. ചൊവ്വാഴ്ച രാത്രിയിൽ മലമൂത്ര വിസർജ്ജനത്തിനായി ഇര വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ മൂന്ന് പ്രതികൾ അവളെ പിടികൂടി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി കുടുംബാംഗങ്ങൾ പറഞ്ഞു. ഇതിനിടയിൽ, ഇരയുടെ ഒരു ബന്ധു സംഭവം കണ്ട് ബഹളം വച്ചു, തുടർന്ന് പ്രതി സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.
തുടർന്ന് ഇരയുടെ കുടുംബം ബുധനാഴ്ച രാവിലെ കുടുംബം സാക്രി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് സാക്രി എസ്എച്ച്ഒ മനോജ് കുമാറും എഫ്എസ്എൽ ഓഫീസർ പ്രിയങ്കയും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പോലീസ് ഇരയുടെ മൊഴി രേഖപ്പെടുത്തുകയും ,സ്ഥലത്ത് നിന്ന് ചില തെളിവുകൾ ശേഖരിക്കുകയും ചെയ്തു, അവ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ഇരയെ പോലീസ് വൈദ്യപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്, പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.