
മൈസൂർ: മൈസൂരിൽ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന ഒരു കുടുംബത്തെ അക്രമി സംഘം വടിവാൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിച്ചു(attack). ഇന്നലെ രാത്രി 9:18 ഓടെ അഗ്രഹാരയിലെ രാമാനുജ റോഡിലാണ് സംഭവം നടന്നത്. രാജണ്ണ, കുമുദ, വിശാലാക്ഷി, രേണുകമ്മ എന്നീ നാലുപേരാണ് ഓട്ടോയിൽ സഞ്ചരിച്ചിരുന്നത്.
പ്രതിയുടെ കുടുംബത്തിലെ ഒരു പെൺകുട്ടിയുമായുള്ള രാജണ്ണയുടെ ബന്ധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോയെ ഒരു കറുത്ത കാർ പിന്തുടർന്നതായും ഓട്ടോ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു പുറത്തു വന്ന സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. ആക്രമണത്തെ തുടർന്ന് ഓട്ടോ ഡ്രൈവർ ഓടി രക്ഷപെട്ടു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.