
പട്ന: മോഷണ ശ്രമത്തിനിടെ ബൈക്കിലെത്തിയ രണ്ടംഗ അക്രമി സംഘം യുവാവിന് നേരെ വെടിയുതിർത്തു(gunshot). യുവാവിന്റെ പക്കാ നിന്നും 400 രൂപ വില വരുന്ന വസ്തുക്കൾ അക്രമികൾ മോഷ്ടിച്ചു. പട്നയിലെ 1 പോളോ റോഡിൽ എയർപോർട്ട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വിഐപി കൗശൽ നഗർ പ്രദേശത്താണ് സംഭവം നടന്നത്.
വെടിവയ്പ്പിന് ശേഷം അക്രമികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായാണ് വിവരം. ഇവിടെ നിന്ന് ഒരു ബുള്ളറ്റ് ഷെൽ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ബിഹാർ നിയമസഭയിലെ പ്രതിപക്ഷ നേതാവും ആർജെഡി നേതാവുമായ തേജസ്വി യാദവിന്റെയും മന്ത്രി അശോക് ചൗധരിയുടെയും വസതിക്ക് സമീപമാണ് വെടിവയ്പ്പ് നടന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.