ബെംഗളൂരു: തെരുവുനായയുടെ കടിയേറ്റ നാലുവയസ്സുകാരി പേവിഷബാധയേറ്റ് മരിച്ചു. കര്‍ണാടക ദാവണഗെരെ സ്വദേശിനിയായ ഖദീറാ ബാനു ആണ് ബെംഗളൂരു രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
നാലുമാസം മുന്‍പ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്. വീടിനുള്ളില്‍ കളിക്കുകയായിരുന്ന കുട്ടിയെ തെരുവുനായ വീട്ടിനുള്ളില്‍ കയറി കടിച്ചുകീറുകയായിരുന്നു. കുട്ടിയുടെ മുഖത്തും മറ്റു ശരീരഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റു.
തുടര്‍ന്ന് കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലുമാസമായി കുട്ടിയെ രക്ഷിക്കാനായുള്ള ചികിത്സ തുടരുമ്പോൾ ഇന്ന് മരണം സംഭവിച്ചത്.