
പട്ന : ബീഹാറിലെ ബെഗുസാരായിയിൽ നാല് വയസ്സുള്ള ഒരു പെൺകുട്ടിയെ ബലാത്‌സംഗത്തിന് ഇരയാക്കിയതായി റിപ്പോർട്ട്. അംഗൻവാടിയിൽ നിന്ന് മടങ്ങുമ്പോൾ, അക്രമി പെൺകുട്ടിയെ ചോക്ലേറ്റ് നൽകിയെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് അടച്ചിട്ട കടയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
രക്തത്തിൽ കുളിച്ചുകിടന്ന പെൺകുട്ടി, എങ്ങനെയോ വീട്ടിലെത്തി സംഭവം വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്ന് , നാട്ടുകാർ പ്രതിയെ പിടികൂടി ബല്ലിയ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. പോലീസ് പെൺകുട്ടിയെ ചികിത്സയ്ക്കായി സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പോലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ എസ്പി മനീഷ്, ബല്ലിയ ഡിഎസ്പി നേഹ കുമാരി എന്നിവർ സംഘത്തോടൊപ്പം സ്ഥലത്തെത്തി സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചു. ഒരു പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതായി പരാതി ലഭിച്ചതായി എസ്പി പറഞ്ഞു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കായി സദർ ആശുപത്രിയിലേക്ക് അയച്ചു, കൂടുതൽ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്- അദ്ദേഹം പറഞ്ഞു.