ഗോധ്രയിൽ വീടിന് തീപിടിച്ച് നാലംഗ കുടുംബത്തിന് ദാരുണാന്ത്യം: മകൻ്റെ വിവാഹ നിശ്ചയത്തിന് മണിക്കൂറുകൾക്ക് മുൻപ് ദുരന്തം | House fire

പുക ശ്വസിച്ചാണ് നാല് പേരും മരിച്ചതെന്നാണ് വിവരം.
ഗോധ്രയിൽ വീടിന് തീപിടിച്ച് നാലംഗ കുടുംബത്തിന് ദാരുണാന്ത്യം: മകൻ്റെ വിവാഹ നിശ്ചയത്തിന് മണിക്കൂറുകൾക്ക് മുൻപ് ദുരന്തം | House fire
Published on

ഗാന്ധിനഗർ: ഗുജറാത്തിലെ ഗോധ്രയിൽ വീടിന് തീപിടിച്ച് ഒരേ കുടുംബത്തിലെ നാല് പേർ മരിച്ചു. ഗോധ്രയിലെ വർധമാൻ ജ്വല്ലേഴ്‌സിന്റെ ഉടമ കമൽ ദോഷി (50), ഭാര്യ ദേവൽ (45), മക്കളായ ദേവ് (24), രാജ് (22) എന്നിവരാണ് മരിച്ചത്. മകൻ ദേവിന്റെ വിവാഹനിശ്ചയത്തിനായി വാപിയിലേക്ക് പോകാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് കുടുംബത്തെ ഒന്നാകെ ദുരന്തം കവർന്നെടുത്തത്.(A family of four dies in a house fire in Gujarat)

കുടുംബം ഉറങ്ങിക്കിടക്കുമ്പോഴാണ് വീടിന് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. വീട്ടിൽ നിന്ന് തീയും പുകയും ഉയർന്നത് കണ്ട് അയൽവാസികളാണ് ആദ്യം രക്ഷാപ്രവർത്തനത്തിനായി എത്തിയത്. അപകടസമയത്ത് വീടിന്റെ എല്ലാ ജനലുകളും വാതിലുകളും അടച്ചിരുന്നതിനാൽ വീടിനകം മുഴുവൻ പുക നിറഞ്ഞിരുന്നു. പുക പുറത്തേക്ക് പോകാനായി അയൽവാസികൾ ജനൽ ചില്ലുകൾ തകർത്തപ്പോഴാണ് വീടിനകത്ത് പ്രവേശിക്കാൻ സാധിച്ചത്.

മുകളിലെ നിലയിലെ മുറിയിൽ നാല് പേരെയും അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. പുക ശ്വസിച്ചാണ് ഇവർ മരിച്ചതെന്നാണ് വിവരം. പിന്നീട് നടത്തിയ പരിശോധനയിൽ നാല് പേരും മരിച്ചതായി സ്ഥിരീകരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com