
ബീഹാർ : രാത്രി വൈകി കാമുകിയെ കാണാനെത്തിയ യുവാവിനെ ഗ്രാമവാസികൾ കയറുകൊണ്ട് കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. ബിഹാറിലെ ബങ്കയിൽ, രജൗൺ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ചിൽക്വാർ ഗ്രാമത്തിൽ തിങ്കളാഴ്ച രാത്രി വൈകിയാണ് ഈ സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
രാത്രിയുടെ ഇരുട്ടിൽകാമുകിയെ കാണാൻ വന്ന ഗ്രാമവാസിയായ സന്തോഷ് സിംഗ് ആണ് അക്രമത്തിനു ഇരയായത്. മദ്യപിച്ചിരുന്നതായും ഗ്രാമവാസികൾ തടഞ്ഞപ്പോൾ അയാൾ തങ്ങളെ അസഭ്യം പറയാൻ തുടങ്ങിയതായും പറയപ്പെടുന്നു. ഇതിനുശേഷം, രോഷാകുലരായ ഗ്രാമവാസികൾ അയാളെ കയറുകൊണ്ട് കെട്ടിയിട്ട് മർദ്ദിച്ചു.
വിവരം ലഭിച്ചയുടൻ രജൗൺ പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ചോദ്യം ചെയ്യലിൽ മദ്യപിച്ചതായി അയാൾ സമ്മതിച്ചു. എന്നിരുന്നാലും, ഈ വിഷയത്തിൽ ഗ്രാമവാസികൾ രേഖാമൂലം പരാതി നൽകിയിട്ടില്ല.
മദ്യപിച്ച ശേഷം ബഹളം വെച്ചതിന് യുവാവിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് സ്റ്റേഷൻ ഇൻ ചാർജ് ചന്ദ്രദീപ് കുമാർ പറഞ്ഞു.