
ലഖ്‌നൗ: മനക്‌നഗറിൽ സ്‌കൂട്ടറിന്റെ ബൂട്ടിൽ നിന്ന് വജ്ര മോതിരം മോഷണം പോയി(diamond ring). 75,000 രൂപ വിലമതിക്കുന്ന മോതിരമാണ് മോഷണം പോയത്. കാൺപൂർ റോഡിലെ എൽഡിഎ കോളനി നിവാസികളായ ഷാനു, ഭാര്യ മീനു ഫൂൽ എന്നിവർ ചേർന്ന് ജ്വല്ലറിയിൽ പോയി 75,000 രൂപ വിലയുള്ള ഒരു മോതിരം വാങ്ങി സ്കൂട്ടറിന്റെ ബൂട്ടിൽ വൈകുകയായിരുന്നു.
പലചരക്ക് സാധനങ്ങൾ വാങ്ങാൻ ദമ്പതികൾ ഒരു കടയിൽ കയറി മടങ്ങി വന്നപ്പോഴാണ് മോതിരം നഷ്ടപെട്ട വിവരം തിരിച്ചറിഞ്ഞത്. ഉടൻ തന്നെ ദമ്പതികൾ പോലീസിൽ പരാതി നൽകി.
അതേസമയം വീട്ടിലേക്കുള്ള മടക്കയാത്രയിൽ പ്രതികൾ ഇരുവരെയും പിന്തുടർന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. മോഷണത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും കുറ്റവാളികളെ പിടികൂടുന്നത്തിനു വേണ്ട നടപടികൾ സ്വീകരിച്ചതായും പോലീസ് അറിയിച്ചു.