
തെഹ്‌രി: ഉത്തരാഖണ്ഡിലെ മലയോര മേഖലയിൽ വീണ്ടും വാഹനാപകടം(bus). ഗുജറാത്തിൽ നിന്ന് കേദാർനാഥ് ധാമിലേക്ക് പോയ ബസ് ആണ് അപകടത്തിൽപെട്ടത്. തെഹ്‌രി-ഗൻസാലി മോട്ടോർ റോഡിലാണ് അപകടം നടന്നത്. ബസിൽ 35 ഓളം തീർത്ഥാടകർ ഉണ്ടായിരുന്നതായാണ് വിവരം.
ഇതിൽ 18 യാത്രക്കാർക്ക് പരിക്കേറ്റു. യാത്രക്കാരെല്ലാം ഗുജറാത്തിൽ നിന്നുള്ളവരാണെന്നാണ് വിവരം. അതേസമയം അതിവേഗതയിൽ വന്ന ബസ് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്. വിവരമറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസും ദുരിതാശ്വാസ സംഘങ്ങളും സംയുക്തമായി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവർ നിലവിൽ ആശുപതയിൽ ചികിത്സയിലാണ്.