ബിഹാറിൽ വീണ്ടും നിർമാണത്തിലിരിക്കുന്ന പാലം തകർന്നു

ബിഹാറിൽ വീണ്ടും നിർമാണത്തിലിരിക്കുന്ന പാലം തകർന്നു
Published on

പട്ന: ബീഹാറിലെ പട്‌ന ജില്ലയിൽ നിർമാണത്തിലിരിക്കുന്ന പാലത്തി​ന്‍റെ ഒരു ഭാഗം തകർന്നുവീണു. ഞായറാഴ്ച രാത്രി നടന്ന അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. ബിഹാർ സ്റ്റേറ്റ് റോഡ് ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡി​ന്‍റെ മേൽനോട്ടത്തിലാണ് ബക്തിയാർപൂർ-താജ്പൂർ ഗംഗാ മഹാസേതു പാലം പണിയുന്നത്. ഇതി​ന്‍റെ ഗർഡറുകളുടെ ബെയറിംഗുകൾ മാറ്റിസ്ഥാപിക്കുന്നതിനിടെയാണ് സംഭവം. തൂണുകളിൽ ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെ അതിലൊന്ന് തകരുകയായിരുന്നു. കുറേ വർഷങ്ങളായി പാലം നിർമാണം നടന്നുകൊണ്ടിരിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com