
ബീഹാർ: അഞ്ച് വയസ്സുള്ള പെൺകുട്ടിയെ ഗ്രാമവാസിയായ യുവാവ് ക്രൂര ബലാത്‌സംഗത്തിന് ഇരയാക്കിയതായി റിപ്പോർട്ട്. സിമ്രി ഭക്തിയാർപൂർ പോലീസ് സർക്കിൾ പ്രദേശത്തെ ചിരായ പോലീസ് സ്റ്റേഷന് കീഴിലുള്ള ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. പെൺകുട്ടി വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്നപ്പോൾ, അതേ ഗ്രാമത്തിലെ 20 വയസ്സുള്ള അജിത് കുമാർ എന്ന യുവാവ് കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് പ്രലോഭിപ്പിച്ച് കൊണ്ടുപോയി ക്രൂരമായ പീഡിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഈ സംഭവത്തിന് ശേഷം പെൺകുട്ടിയുടെ നില വഷളാകാൻ തുടങ്ങി. തുടർന്ന് ബന്ധുക്കൾ അവളെ ചികിത്സയ്ക്കായി സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ ചികിത്സ ആശുപത്രിയിൽ തുടരുകയാണ്.
പെൺകുട്ടിയുടെ നില ഇപ്പോൾ ഗുരുതരമാണെന്ന് ഡോക്ടർമാർ പറയുന്നു. സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ പോലീസ് ഉടനടി നടപടിയെടുക്കുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ പോലീസ് റിപ്പോർട്ട് വന്നതിനുശേഷം കൂടുതൽ നടപടികൾ സ്വീകരിക്കും.