16 വയസ്സുള്ള പെൺകുട്ടിയെ 10 ആൺകുട്ടികൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു; ഹോളി ദിനത്തിൽ നടന്ന ക്രൂര സംഭവം പുറംലോകം അറിയുന്നത് ഇന്നലെ; രണ്ടു പേർ അറസ്റ്റിൽ

Ghaziabad girl was raped and killed by father
Published on

ബീഹാർ : ബീഹാറിലെ ദർഭംഗയിൽ ഞെട്ടിക്കുന്ന കൂട്ടബലാത്സംഗ സംഭവം പുറത്തു വന്നു. 10 ആൺകുട്ടികൾ ചേർന്ന് 16 വയസ്സുള്ള ഒരു പെൺകുട്ടിയെ കൂട്ട ബലാത്‌സംഗത്തിന് ഇരയാക്കുകയായിരുന്നു. ഹോളി ദിനത്തിലാണ് സംഭവം നടന്നതെങ്കിലും ഗ്രാമവാസികൾ ഇക്കാര്യം മറച്ചുവച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം പുറംലോകം അറിയുന്നത്. . ബഹേദ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്.

വിവരം ലഭിച്ചയുടൻ പോലീസ് അന്വേഷണം ആരംഭിക്കുകയും, സുമിത്, ദുർഗേഷ് എന്നീ രണ്ട് ആൺകുട്ടികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ബാക്കിയുള്ള 8 പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസ് റെയ്ഡുകൾ നടത്തിവരികയാണ്. പോലീസ് ഇരയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. അതേസമയം , പെൺകുട്ടിയുടെ പിതാവിന്റെ അനധികൃത മദ്യവിൽപ്പന വെളിപ്പെടുത്തിയതിന് മനഃപൂർവം തങ്ങളെ കുടുക്കുകയാണെന്നാണ് പ്രതിഭാഗം പറയുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com