
ജയ്പൂര്‍: കാന്‍സര്‍ ബാധിച്ച് ചികിത്സയിലിരിക്കെ പത്ത് വയസുകാരന്‍ എലി കടിച്ച് മരിച്ചു. രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം നടന്നത്. എന്നാല്‍ ന്യൂമോണിയ ബാധിച്ചാണ് മരണം എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. (Rat Bite)
കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതിന് പിന്നാലെ കുട്ടി ഉറക്കെ കരഞ്ഞു. പുതപ്പ് നീക്കി നോക്കിയപ്പോൾ കാലില്‍ നിന്നും രക്തം വാര്‍ന്നിറങ്ങുന്നത് ശ്രദ്ധയില്‍പ്പെടുകയും ഉടനെ ആശുപത്രി അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു. ഡോക്ടർമാർ പ്രാഥമിക ചികിത്സ നൽകിയെങ്കിലും കുട്ടിയുടെ ആരോഗ്യനില ക്രമേണ വഷളായി. തുടർന്ന് കുട്ടി മരണപ്പെടുകയായിരുന്നു.
കുട്ടിയുടെ രക്തത്തില്‍ അണുബാധയുണ്ടായിരുന്നുവെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും ആശുപത്രി അധികൃതര്‍ പ്രതികരിച്ചു. കുട്ടിയ്ക്ക് അഡ്മിറ്റ് ചെയ്യുന്ന സമയത്ത് പനിയുണ്ടായിരുന്നു.