രാജസ്ഥാൻ റോയൽസിൻ്റെ ഇന്നത്തെ മത്സരം മുൻ ക്യാപ്റ്റൻ ഷെയിൻ വോണിനുള്ള സമർപ്പണം
Sat, 30 Apr 2022

രാജസ്ഥാൻ റോയൽസിൻ്റെ ഇന്നത്തെ മത്സരം മുൻ ക്യാപ്റ്റൻ ഷെയിൻ വോണിനുള്ള സമർപ്പിച്ചുകൊണ്ടുള്ളതാണ്. ഷെയിൻ വോണിനോടുള്ള ആദരസൂചകമായി പ്രത്യേക ജഴ്സി അണിഞ്ഞാണ് റോയൽസ് ഇന്ന് കളത്തിലിറങ്ങുന്നത്. രാത്രി 7.30ന് മുംബൈ ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസാണ് രാജസ്ഥാൻ്റെ എതിരാളികൾ.ഷർട്ട് കോളറിൽ ‘എസ്ഡബ്ല്യു23’ എന്നെഴുതിയ ജഴ്സി അണിഞ്ഞാണ് ഇന്ന് റോയൽസ് കളത്തിലറങ്ങുന്നത്. ഷെയിൻ വോണിൻ്റെ ജഴ്സി നമ്പരായിരുന്നു 23. പ്രത്യേക ജഴ്സി അണിഞ്ഞ് കളിക്കാനിറങ്ങുമെന്ന് തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ റോയൽസ് അറിയിച്ചു.