കൈക്കൂലി കേസില്‍ അറസ്റ്റിലായ രാജസ്ഥാനിലെ എ.എസ്.പി ദിവ്യ മിത്തലിന്റെ ജാമ്യം നിഷേധിച്ച് കോടതി

കൈക്കൂലി കേസില്‍ അറസ്റ്റിലായ രാജസ്ഥാനിലെ എ.എസ്.പി ദിവ്യ മിത്തലിന്റെ ജാമ്യം നിഷേധിച്ച് കോടതി
കൈക്കൂലി കേസില്‍ അറസ്റ്റിലായ രാജസ്ഥാനിലെ എ.എസ്.പി ദിവ്യ മിത്തലിന്റെ ജാമ്യം നിഷേധിച്ച് കോടതി. എ.എസ്.പി യ്‌ക്കെതിരെയുളള കുറ്റങ്ങള്‍ ഗൗരവമേറിയതാണെന്നും, ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും നേരത്തെ തന്നെ പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചതിന്  അടിസ്ഥാനമാക്കിയാണ് കോടതി പ്രതിയുടെ ജാമ്യാപേക്ഷ തളളിയത്. കൈക്കൂലി കേസില്‍ അറസ്റ്റ് ചെയ്ത ദിവ്യയെ വ്യാഴാഴ്ച സസ്‌പെന്റ് ചെയ്തിരുന്നു. അതേ സമയം കേസ് കെട്ടി ചമച്ചതാണെന്നും, സി.ആര്‍.പി സെക്ഷന്‍ 41 പ്രകാരം ദിവ്യയ്ക്ക് നോട്ടീസ് നല്‍കിയില്ലെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ ദിവ്യ മിത്തലിനെതിരെ ശക്തമായ തെളിവുണ്ടെന്നാണ് ആന്റി കറപ്ഷന്‍സ് ബ്യൂറോയുടെ പ്രതികരണം. രാജസ്ഥാന്‍ പോലീസിലെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിലെ ഉദ്യോഗസ്ഥയായ ദിവ്യ നിരോധിത മരുന്നുകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നായിരുന്നു കേസ്. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാനാണ് കൈക്കൂലി ചോദിച്ചതെന്നാണ് കണ്ടെത്തല്‍. ദിവ്യയെയും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഇടനിലക്കാരനെയും രാജസ്ഥാന്‍ ആന്റി കറപ്ഷന്‍സ് ബ്യൂറോയാണ് കഴിഞ്ഞ ദിവസം കസ്റ്റടിയിലെടുത്തത്.

Share this story