
ചെന്നൈ: തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ 9 വയസ്സുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു(sexually assaulted). ഹൊസൂരിലെ ഒരു സ്വകാര്യ ഹോസ്റ്റലിലാണ് സംഭവം നടന്നത്.
പെൺകുട്ടി താമസിച്ചിരുന്ന ഹോസ്റ്റൽ നടത്തുന്നയാളാണ് പെൺകുട്ടിയെ ദുരുപയോഗം ചെയ്തത്. സംഭവം ഒത്തുതീർപ്പിന് ശ്രമിച്ച ഇയാളുടെ ഭാര്യ, പ്രതി, ഒരു അധ്യാപിക, മറ്റ് രണ്ട് പേർ എന്നിവരെ പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു.
നിലവിൽ 5 പേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. കുട്ടിയുടെ അമ്മ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.