മൈസൂരു: ചിത്രദുർഗയിൽ ഒമ്പത് വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച പ്രധാനാധ്യാപകൻ അറസ്റ്റിൽ. ചല്ലക്കെരെ താലൂക്കിലെ നായകൻഹട്ടിയിലെ സംസ്‌കൃത വേദാധ്യയന സ്‌കൂളിലാണ് സംഭവം നടന്നത്.തരുൺ എന്ന വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്.
മുത്തശ്ശിയെ ഫോണിൽ വിളിച്ചതിന് ഒമ്പത് വയസ്സുകാരനെ അധ്യാപകൻ മർദ്ദിച്ചത്. വീഡിയോ പുറത്തുവന്നതിനെ തുടർന്ന് സംസ്ഥാനമെമ്പാടും വ്യാപകമായ പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് പ്രതിയായ വീരേഷ് ഹിരേമത്തിനെ കലബുറഗിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
2025 ഫെബ്രുവരിയിൽ നടന്ന ഈ ഭയാനകമായ സംഭവമാണ് ഇപ്പോൾ പുറത്തായത്. അധ്യാപകനെതിരെ മന്ത്രിയടക്കമുള്ളവർ രംഗത്തെത്തി. അധ്യാപകനെ പൊലീസ് ചല്ലക്കെരെ കോടതിയിൽ ഹാജരാക്കി. ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
ഹിരേമത്തിനെ ചിത്രദുർഗ ജില്ലാ ജയിലിലേക്ക് അയച്ചു.കേസ് ഒതുക്കിവയ്ക്കാനും അത് പുറത്തുവരുന്നത് തടയാനും മുമ്പ് ശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.