
ലാഹോർ: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പഞ്ചാബിൽ നിന്നുള്ള 9 യാത്രക്കാരെ വിമതർ വെടിവച്ചു കൊന്നു(kidnap). പ്രവിശ്യയിലെ സോബ് പ്രദേശത്തെ ദേശീയ പാതയിലൂടെ പാസഞ്ചർ ബസിൽ സഞ്ചരിക്കുകയായിരുന്ന യാത്രക്കരെ ആയുധധാരികളായ വിമതർ തട്ടിക്കൊണ്ടു പോയാണ് കൊലപ്പെടുത്തിയത്. വിമതർ യാത്രക്കാരുടെ ഐഡി കാർഡുകൾ പരിശോധിച്ചതായും വിവരമുണ്ട്.
ഒമ്പത് മൃതദേഹങ്ങളും പോസ്റ്റ്‌മോര്‍ട്ടത്തിനും സംസ്‌കാരത്തിനുമായി ആശുപത്രിയിലേക്ക് മാറ്റിയാതായി അസിസ്റ്റന്റ് കമ്മീഷണർ സോബ് നവീദ് ആലം അറിയിച്ചു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. എന്നാൽ ബലൂച് വിമത ഗ്രൂപ്പുകൾ പഞ്ചാബിലെ ജനങ്ങൾക്കെതിരെ പതിവായി പ്രദേശത്ത് ആക്രമണങ്ങൾ നടത്താറുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.