അമരാവതി: ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്തുള്ള കാശിബുഗ്ഗ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി ഭക്തർ മരിച്ചു. ഏകാദശിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ വൻതിരക്കുണ്ടായപ്പോഴാണ് ദാരുണമായ അപകടം സംഭവിച്ചത്. മരണ സംഖ്യ ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്.(9 people die in a stampede at a temple in Andhra Pradesh)
അപകടത്തിൽ ഔദ്യോഗികമായി ഒൻപതോ പത്തോ പേർ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്.
ദാരുണമായ സംഭവത്തിൽ ഭക്തർ മരിച്ചത് അങ്ങേയറ്റം ഹൃദയഭേദകമാണ് എന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. പരിക്കേറ്റവർക്ക് വേഗത്തിലും മികച്ച രീതിയിലും ചികിത്സ നൽകാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.
സംഭവസ്ഥലം സന്ദർശിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും അദ്ദേഹം അഭ്യർത്ഥിച്ചു. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.