
ഇൻഡോർ : മധ്യപ്രദേശിൽ വാഹനാപകടത്തിൽ 9 മാസം ഗർഭിണിയായ സ്ത്രീയ്ക്ക് ദാരുണാന്ത്യം( pregnant woman). അപകടത്തിൽ ഗർഭസ്ഥ ശിശുവും മരിച്ചു. ബെത്മയിലെ കാലി ബില്ലോഡി സ്വദേശി പ്രഭുവിന്റെ ഭാര്യ ബിന്ദു (23) ആണ് കൊല്ലപ്പെട്ടത്.
വഹർ ടെക്രിയിലെ തന്റെ മാതാപിതാക്കളുടെ വീട്ടിലേക്ക് രാഖി ആഘോഷത്തിനായി പോകുകയായിരുന്ന ബിന്ദു സഞ്ചരിച്ചിരുന്ന വാഹനത്തിന് മുന്നിലേക്ക് പശു വന്നുപെടുകയായിരുന്നു. പശുവിനെ ഇടിക്കാതിരിക്കാൻ വാഹനം വെട്ടിയ്ക്കും വഴിയാണ് ബിന്ദു അപകടത്തിൽപെട്ടത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് മച്ചൽ ഗ്രാമത്തിനടുത്താണ് അപകടം നടന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിന്ദുവിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.