ബിഹാറിൽ വിവാഹ തട്ടിപ്പുകാരായ 9 അംഗ സംഘം അറസ്റ്റിൽ; സംഘത്തിൽ സ്ത്രീകളും; അന്വേഷണം ആരംഭിച്ച് പോലീസ് | marriage fraud

സംഘം ദുർബലരായ കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് തട്ടിപ്പ് നടത്തിയിരുന്നത്.
marriage fraud
Published on

പട്ന: ബീഹാറിൽ വിവാഹ തട്ടിപ്പുകാരായ 9 അംഗ സംഘം അറസ്റ്റിൽ(marriage fraud). ബെട്ടിയയ്ക്കടുത്തുള്ള മൈനാതാൻഡ് പ്രദേശത്ത് നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. സംഭവത്തിൽ വിവാഹ തട്ടിപ്പിന്റെ മുഖ്യസൂത്രധാരനായ അലി അഹമ്മദ് ഉൾപ്പെടെ 4 സ്ത്രീകളെയും 5 പുരുഷന്മാരെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

സംഘം ദുർബലരായ കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് തട്ടിപ്പ് നടത്തിയിരുന്നത്. ശേഷം പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കുന്നതാണ് രീതി. ഇവരുടെ പക്കൽ നിന്നും ഒരു ബൊലേറോ, രണ്ട് മോട്ടോർ സൈക്കിളുകൾ, 9 മൊബൈൽ ഫോണുകൾ എന്നിവ പോലീസ് പിടിച്ചെടുത്തു. സഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പോലീസ് അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com