
ബാംഗ്ലൂർ: കർണാടകയിൽ യെരിയൂർ ഗ്രാമത്തിൽ വിഷവിത്ത് കഴിച്ച 9 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു(poisonous seeds). മരലെകായി എന്നറിയപ്പെടുന്ന മരത്തിന്റെ വിത്തുകളാണ് കുട്ടികൾ കഴിച്ചത്. ഇവയ്ക്ക് വിഷാംശം ഉള്ളതായി അധികൃതർ പറഞ്ഞു. ഞായറാഴ്ചയാണ് സംഭവം നടന്നത്. വിത്തുകൾ കഴിച്ച കുട്ടികൾക്ക് ഛർദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപെട്ടതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ കുട്ടികൾ അപകടനില തരണം ചെയ്തിട്ടുണ്ട്. കരിമ്പിൻ തോട്ടങ്ങളിൽ ജോലി ചെയ്യുന്നതിനായി കുടിയേറി പാർത്ഥ കുടുംബങ്ങളിലെ കുട്ടികൾക്കാണ് ദാരുണാവസ്ഥയുണ്ടയത്.