
ന്യൂഡൽഹി: അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് എച്ച്ഐവി രോഗം പകരുന്നതിന്റ തോത് കുറഞ്ഞതായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി അനുപ്രിയ പട്ടേൽ പറഞ്ഞു(HIV transmission). നിലവിൽ രോഗ സാധ്യതയിൽ 84% ത്തോളം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ജനങ്ങൾക്കിടയിൽ എയ്ഡ്‌സിനെതിരെയുള്ള അവബോധം വർദ്ധിപ്പിക്കുന്നതിൽ സർക്കാർ സ്വീകരിച്ച നടപടികളാണ് രോഗ വ്യാപന തോത് കുറച്ചതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഇന്ന് നടന്ന പാർലമെന്റിലെ മൺസൂൺ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.