
പട്ന : ബിഹാറിലെ ഗോപാൽഗഞ്ചിൽ മൂന്നു യുവാക്കൾ ചേർന്ന് 80 വയസ്സുകാരിയായ വൃദ്ധയെ കൂട്ട ബലാത്‌സംഗത്തിന് ഇരയാക്കിയതായി റിപ്പോർട്ട്. വയലിൽ പുല്ല് വെട്ടാൻ പോയ ഒരു വൃദ്ധയെ ആണ് അക്രമി സംഘം കൊലപ്പെടുത്തിയത്. ബൈകുന്ത്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിലാണ് ക്രൂര സംഭവം നടന്നത്. ഗ്രാമത്തിലെ മറ്റൊരു സമുദായത്തിൽ നിന്നുള്ള ഛോട്ടേ ആലം എന്ന യുവാവ് തന്റെ രണ്ട് സുഹൃത്തുക്കളോടൊപ്പം എത്തി, വൃദ്ധയായ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. വയലിലേക്ക് പോയ സ്ത്രീയെ കാണാതായതോടെ കുടുംബം നടത്തിയ അന്വേഷണത്തിലാണ് ക്രൂര പീഡനത്തിന്റെ വിവരം പുറംലോകം അറിയുന്നത്.
സംഭവത്തിൽ, വൃദ്ധയുടെ മകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. പ്രതികൾക്കായി തിരച്ചിൽ നടക്കുകയാണെന്നും, ഇവരെ ഉടൻ പിടികൂടുമെന്നും പോലീസ്അറിയിച്ചു.