
മധ്യപ്രദേശ്: ഗ്വാളിയോറിൽ ഇഷ്ടിക മതിൽ ഇടിഞ്ഞുവീണ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം(brick wall collapses). ഗാന്ധിനഗർ പ്രദേശത്താണ് സംഭവം നടന്നത്. ഋഷ്രി ഗ്യാൻ മന്ദിർ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ രോഹിത്(8) ആണ് മരിച്ചത്.
കുട്ടി സ്കൂളിൽ നിന്ന് മടങ്ങി വരും വഴി മതിൽ ചാടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. കുട്ടിയുടെ മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണതോടെ കുടുംബാംഗങ്ങളും അയൽക്കാരും രക്ഷയ്ക്കായി ഓടിയെത്തി. എന്നാൽ അവശിഷ്ടങ്ങൾ ക്കിടയിൽ കുടുങ്ങിയ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല.