
ഭോപ്പാൽ: മധ്യപ്രദേശിലെ പന്നയിലെ ഹസാർ മുദ്ദ വജ്ര ഖനിയിൽ നിന്ന് വിലയേറിയ 8 വജ്രക്കഷണങ്ങൾ കണ്ടെത്തി(diamonds). ഇതിൽ 6 എണ്ണം രത്ന ഗുണനിലവാരമുള്ളവയാണ്. മറ്റു രണ്ടെണ്ണം നിറം മങ്ങിയ വജ്രങ്ങളാണെന്നാണ് വിവരം.
ബർഗതി ഗ്രാമ സ്വദേശിയായ രചന ഗോൾഡർ ആണ് വജ്രങ്ങൾ കണ്ടെത്തിയത്. പന്ന ഡയമണ്ട് ഓഫീസിലെ വജ്ര പരിശോധകൻ അനുപം സിംഗ് ഇത് സംബന്ധിച്ച വിവരം സ്ഥിരീകരിച്ചിട്ടണ്ട്. അതേസമയം വജ്രങ്ങൾ ലേലത്തിൽ വിൽക്കുമെന്നാണ് വിവരം.