
മഹാരാഷ്ട്ര: ജോഗേശ്വരി വെസ്റ്റിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് എംടിഎൻഎൽ കേബിളുകൾ മോഷ്ടിച്ച 8 പേർ കസ്റ്റഡിയിൽ(MTNL cables). എംടിഎൻഎൽ ജീവനക്കാരായി ആൾമാറാട്ടം നടത്തിയാണ് പ്രതികൾ കേബിളുകൾ മോഷ്ടിക്കാൻ ശ്രമിച്ചത്. 58 ലക്ഷം രൂപ വിലമതിക്കുന്ന 1,110 മീറ്റർ എംടിഎൻഎൽ കേബിളുകളാണ് ഇവർ മോഷ്ടിച്ചത്.
ജോഗേശ്വരി വെസ്റ്റിലെ ഫാറൂഖ് സ്കൂളിൽ പുലർച്ചെ 3.30 ഓടെയാണ് സംഭവം നടന്നത്. പ്രദേശത്ത് പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഡ്രെയിനേജ് ഡക്ടിൽ നിന്ന് ലൈവ് വയറുകൾ നീക്കം ചെയ്യുന്ന പ്രതികളെ പോലീസ് കണ്ടത്.
എന്നാൽ അറ്റകുറ്റപണികൾ നടത്തുകയാണെന്ന് പ്രതികളെ പോലീസിനോട് പറയുകയായിരുന്നു. ഇതിൽ സംശയം തോന്നിയ പോലീസ് എംടിഎൻഎൽ സംഘത്തോട് വിവരം തേടി. ഇതേ തുടർന്നാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.